തിരകളുടെ രഹസ്യങ്ങൾ പറയും ‘പാസ്‍വേർഡ്’; പോസ്റ്റർ പങ്കുവെച്ച് താരങ്ങൾ
‘തിരകളുടെ രഹസ്യങ്ങൾ’ എന്ന ടാഗ്‌ലൈനോടെ അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വർഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളിലേക്കും ബാധിക്കുന്നു. ഒളിപ്പിച്ചു വെയ്ക്കുന്ന ചില രഹസ്യങ്ങൾ കണ്ടെത്താനായി ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ കൂടി എത്തുമ്പോൾ ത്രില്ലർ മനോഭാവത്തോടെ ചിത്രം പ്രേക്ഷകരെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്ന് അണിയറപ്രവർത്തകര്‍ പറഞ്ഞു.
ബാനർ ജെറോമാ ഇന്‍റർനാഷണൽ, നിർമ്മാണം ജീനാ ജോമോൻ, സംവിധാനം മഞ്ജീത് ദിവാകർ, രചന മോൻസി സ്കറിയ, ഛായാഗ്രഹണം ജിത്തു ദാമോദർ, എഡിറ്റർ സിയാൻ ശ്രീകാന്ത്, ഗാനങ്ങൾ ബി കെ ഹരിനാരായണൻ, സംഗീതം വില്യം ഫ്രാൻസിസ്, കോ പ്രൊഡ്യൂസർ അബ്ദുൽ ലത്തീഫ് വഡുക്കൂട്ട്, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, ഡിസൈൻ രജിൻ കൃഷ്ണൻ, പി ആർ ഓ അജയ് തുണ്ടത്തിൽ എന്നിവരാണ്.
Also Read: അച്ഛന് ഐസിൻ നൽകിയ സമ്മാനം: ഞാൻ പരാജയപ്പെട്ടിടത്തുനിന്നും അവൻ തുടങ്ങുകയാണെന്ന് അഭിമാനത്തോടെ ഹാഷ്!
താരനിർണ്ണയം നടന്നുകൊണ്ടിരിക്കുന്ന പാസ്സ് വേർഡിൽ തെന്നിന്ത്യൻ നടീനടന്മാരോടൊപ്പം ഹോളിവുഡിൽ നിന്നുള്ള താരങ്ങളും അണിനിരക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ മൊഴിമാറ്റം നടത്തുന്നുമുണ്ട്. മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ അധികം ഭാഗവും കേരളത്തിൽ വെച്ച് തന്നെയാണ് ചിത്രീകരിക്കുന്നത്.
Also Watch :
മാസ്റ്റര്‍’ നേരെ ഒടിടിയിലേക്കോ?