തമിഴ് നടൻ ശരത്കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു
അദ്ദേഹം രോഗമുക്തിയിലേക്കുള്ള പാതയിലാണെന്ന് മകളും നടിയുമായ വരലക്ഷ്മിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിലെ പഴയകാല നടന്മാരിൽ ബലവത്തായ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നയാളാണ് ശരത് കുമാര്‍. 66-ാം വയസ്സിലും അദ്ദേഹം തന്‍റെ വ്യായാമം മുടക്കാറില്ല. സോഷ്യൽമീഡിയയിൽ വര്‍ക്കൗട്ട് ചിത്രങ്ങൾ അദ്ദേഹം പങ്കുവയ്ക്കാറുമുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുലർച്ചെ 5.30ന് ജിമ്മിൽ വ്യായാമത്തിനെത്തിയതും അവിടെ വെച്ച് ബോളിവുഡ് താരം സോനു സൂദിനെ കണ്ടതും ശരത്കുമാര്‍ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. സോനുവിന്‍റെ കൊവിഡ് കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തിരുന്നു.