Entertainment

തനി ‘നാടന്‍ ത്രില്ലര്‍’; വൈറലായി ‘ചങ്ങല’യുടെ മോഷന്‍ പോസ്റ്റര്‍

കോഴിക്കോട്ടെ ഒരു സംഘം കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കുന്ന ഷോര്‍ട്ട് ഫിലിമായ ‘’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്തുമസ് ദിനത്തിലാണ് കോക്കാമ്പൂച്ച ഫ്രെയിംസിന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഹൊറര്‍ പശ്ചാത്തലത്തിലുള്ള മോഷന്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ‘ഒരു നാടന്‍ ത്രില്ലര്‍’ എന്ന ടാഗ് ലൈന്‍ കൂടി ഉള്ളതിനാല്‍ ചിത്രം ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും എന്നാണ് സൂചന. മികച്ച ഗ്രാഫിക്‌സുകളോടെ എത്തിയ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്കില്‍ മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

ഷോര്‍ട്ട് ഫിലിമിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ചങ്ങല തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രം എന്നാണ് അണിയറക്കാര്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സസ്‌പെന്‍സ് ഇല്ലാതാക്കുന്നില്ലെന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഉടന്‍ യൂട്യൂബില്‍ റിലീസ് ചെയ്യുമെന്നും അണിയറക്കാര്‍ പറഞ്ഞു.

ശ്രീപ്രസാദ് ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. കോക്കാമ്പൂച്ച ഫ്രെയിംസ് നിര്‍മ്മിക്കുന്ന ചിത്രം നാഗാ ക്രിയേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഓടുന്നോന്‍, ബിഗ് സല്യൂട്ട്, സഖാവിന്റെ പ്രിയസഖി, അപ്പൂപ്പന്‍താടി എന്നീ ചിത്രങ്ങളുടെ എഡിറ്ററായിരുന്ന ഹരി ജി. നായര്‍ ആണ് ‘ചങ്ങല’യുടെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

നിതീഷ് സാരംഗി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ സബീഷ് V4U ആണ്. രാഘവന്‍ മുചുകുന്ന്, ലിനീഷ് മുചുകുന്ന്, ജനാര്‍ദ്ദനന്‍ നന്തി, നന്ദകുമാര്‍ ചാലില്‍, പ്രശാന്ത് ചില്ല, രമീഷ് പി.കെ, നിമ്യ മീത്തല്‍, മകേശന്‍ നടേരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button