ജോർജ്ജുകുട്ടി വീണ്ടും; പുതുവത്സര ദിനത്തിൽ ‘ദൃശ്യം 2’ ടീസർ
ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ചർച്ചയായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായതിനാൽ തന്നെ ഏവരും പ്രതീക്ഷയിലാണ്. ലോക്ക് ഡൗണിന് ശേഷം കൊവിഡ് നിയന്ത്രണങ്ങളോട് കൂടിയാണ് ദൃശ്യം 2 അടുത്തിടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണ വിശേഷങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.
തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിനെ കുറിച്ചുള്ള പുതിയ വിശേഷം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ദൃശ്യം റിലീസായതിന്‍റെ ഏഴാം വാർഷികത്തിനോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ വിശേഷം പുറത്തുവന്നിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ദൃശ്യം 2 എഡിറ്റിങ്ങ് ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
Also Read: ഗോപി സുന്ദറും ഹരിനാരായണനും ചേർന്നൊരുക്കുന്ന ക്രിസ്മസ് കരോൾ ഗാനം; ‘ഉണ്ണീശോ’ വരുന്നു
വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു. പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം. ദൃശ്യം
ഈ ഡിസംബർ 19ന് … ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വർഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ…ദൃശ്യം 2 ടീസറിൻ്റെത്. കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ. ജനുവരി 1ന് പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക് എത്തുകയാണ്, അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്.
Also Watch:
പ്രേക്ഷകരിൽ വിങ്ങലായി സത്താർ