Entertainment

ജോജുവും അജുവും നിരഞ്ജും ഒന്നിക്കുന്ന ‘ഒരു താത്വിക അവലോകനം’ പാലക്കാട് തുടങ്ങി

ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു താത്വിക അവലോകനം‘ എന്ന സിനിമയുടെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. നിര്‍മ്മാതാവ് ഡോക്ടര്‍ ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ അനുഷ് ആദ്യ ക്ലാപ്പടിച്ചു. പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണിത്.

Also Read: ദുൽഖറിൻ്റെ ‘കുറുപ്പ്’ അഞ്ച് ഭാഷകളിലെത്തും! കന്നടയിൽ അരങ്ങേറ്റത്തിനൊരുങ്ങി കുഞ്ഞിക്ക! സ്വാഗതമേകി ആരാധകരും!

team.

സലിം കുമാർ,ഷമ്മി തിലകന്‍,മേജര്‍ രവി,ശ്രീജിത്ത് രവി,ബാലാജി ശര്‍മ്മ, ജയകൃഷ്ണൻ, മാമുക്കോയ,
പ്രശാന്ത് അലക്സ്, മന്‍ രാജ്, സജി വെഞ്ഞാറമൂട്, ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. കെെതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.

Also Read: കൊവിഡ് പോസിറ്റീവാണ്! പക്ഷേ ന്യൂഇയർ പൊളിയുമായി അഹാന

എഡിറ്റിംങ് ലിജോ പോള്‍, പ്രൊജ്റ്റ് ഡിസെെന്‍ ബാദുഷ, പ്രൊഡക്ഷൻ കണ്‍ട്രോളർ എസ്സാ കെ എസ്തപ്പാന്‍, കല ശ്യാം കാർത്തികേയൻ, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം അരവിന്ദന്‍, സ്റ്റിൽസ് സേതു, പരസ്യകല അധിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബോസ്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

Also Watch :

ഫിറ്റ്നസ്സ് ചലഞ്ചുമായി ഉണ്ണി മുകുന്ദൻ

film.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button