Entertainment

ജോജുവിന് പകരം സുരേഷ്; ‘ജോസഫി’ന്‍റെ തമിഴ് റീമേക്ക് ‘വിചിത്തിരന്‍’ ടീസര്‍

മലയാളത്തിൽ സൂപ്പർഹിറ്റായ ചിത്രം ‘ജോസഫി’ന്‍റെ തമിഴ് റീമേക്ക് ‘വിചിത്തിരന്‍’ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിൽ ജോജു ജോര്‍ജ്ജ് അവിസ്മരണീയമാക്കിയ വേഷം വിചിത്തിരനിൽ ആർ.കെ. സുരേഷ് ആണ് അഭിനയിക്കുന്നത്. മലയാളത്തിൽ ചിത്രം സംവിധാനം ചെയ്ത എം.പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്.

Also Read: ‘രുക്കൂ, നീ ജീവിതത്തിലേക്ക് വന്നതിന് വലിയ നന്ദി’; നാത്തൂന് സുന്ദരമായ ആശംസകൾ നേർന്ന് അനുശ്രീ!

തമിഴിലെ ശ്രദ്ധേയ സംവിധായകൻ ബാലയാണ് സിനിമയുടെ നിർമാണം. ഷംന കാസിം, മധു ശാലിനി എന്നിവരാണ് തമിഴിൽ നായികമാരായി എത്തുന്നത്.അന്തരിച്ച താരം അനിൽ മുരളിയുടെ അവസാനചിത്രം കൂടിയാണിത്. ജി.വി. പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

Also Read: സ്വത്തിന്റെ 70 ശതമാനവും മറ്റൊരാള്‍ക്ക് കൊടുക്കേണ്ടി വന്നു; ചിലര്‍ പച്ചയ്ക്ക് ചതിച്ചുവെന്നും ബാല

ഇളവരസ്, മാരിമുത്തു, ജോര്‍ജ്ജ്, ഭഗവതി പെരുമാള്‍, ജെപി തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. വെട്രി മഹേന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റിങ്, മായാപാണ്ടി കലാസംവിധാനം, എം സെന്തിൽകുമാര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, വാര്‍ത്താ പ്രചരണം നിഖിൽ മുരുകൻ എന്നിവരാണ്.

Also Watch :

IFFK 2021 ഫെബ്രുവരി മുതൽ ഈ നാല് ജില്ലകളിൽ നടക്കും

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button