Entertainment

ചിമ്പു നായകനായുന്ന ‘ഈശ്വരന്‍’ റിലീസ് ജനുവരി 14ന്

തടി കുറച്ച് ഫിറ്റായി ഈശ്വരന്‍ എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടൻ ചിമ്പു. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വരന്‍റെ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം പൊങ്കൽ റിലീസായി ജനുവരി 14ന് തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്താൻ ഒരുങ്ങുകയാണ്. നിധി അഗര്‍വാള്‍ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിനായി 20 കിലോഗ്രാം ശരീര ഭാരം കുറച്ചാണ് ചിമ്പു അഭിനയിച്ചത്. മേക്കോവർ ഏറെ ശ്രദ്ധ നേിയിരുന്നു.

Also Read: ബാറുകള്‍ വരെ തുറന്ന സ്ഥിതിയ്ക്ക് തീയേറ്ററുകള്‍ തുറക്കുന്നതും പരിഗണിക്കണം: ഉണ്ണി മുകുന്ദന്‍

ദളപതി വിജയ്‍യുടെ മാസ്റ്ററിന് പിന്നാലെ ഈശ്വരനും തിയറ്ററില്‍ എത്തുകയാണ്. വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പൊങ്കല്‍ റിലീസായി ജനുവരി 13നാണ് തീയേറ്ററുകളിലെത്തുന്നത്. ഈശ്വരൻ ജനുവരി 14നും എത്തും. ചിമ്പു തന്നെയാണ് റിലീസ് വിവരം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

Also Read: എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ വിവേചനങ്ങള്‍ നേരിട്ടു; എല്ലായിടത്തും അധികാരശ്രേണിയുണ്ട്: അനാര്‍ക്കലി മരിക്കാര്‍

ഒരു ഫാമിലി എന്‍റര്‍ടെയ്‍നര്‍ ആണ് ചിത്രമെന്നാണ് ടീസര്‍ തരുന്ന സൂചന. ചിമ്പുവിന്‍റെ തക‍ര്‍പ്പൻ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകുമെന്നും സൂചനയുണ്ട്. സംവിധായകൻ സുശീന്ദ്രനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴിലെ ശ്രദ്ധേയ സംവിധായകനായ ഭാരതിരാജയും ബാല ശരവണനും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Also Watch :

നെയ്യാറ്റിൻകര സംഭവത്തിൽ പ്രതികരണവുമായി ജോയ് മാത്യു

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button