Qatar

ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ ആറു മാസത്തിനുള്ളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ; ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍

Covid vaccine expected to be available in Qatar within six months; Dr. Abdullatif Al Khal

ദോഹ: ഖത്തറില്‍ ആറു മാസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യ മാസങ്ങലിലോ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ലോകമെമ്പാടുമുള്ള ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടത്തില്‍ ഏഴ് വാക്‌സിനുകളാണുള്ളത്. ഈ വാക്‌സിനുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി ഉത്തേജിപ്പിക്കുന്നതിലും ആന്റിബോഡികള്‍ സൃഷ്ടിക്കുന്നതിലും ഫലപ്രാപ്തി കാണിക്കുന്നതായും നിലവിലെ ഘട്ടത്തില്‍ അവ സുരക്ഷിതമാണെന്ന് തെളിയിച്ചതായും റിപ്പോർട്ടുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അന്തിമ ഫലങ്ങള്‍ ഒക്ടോബര്‍ അവസാനം മുതല്‍ ഡിസംബര്‍ പകുതിയോടു കൂടി മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button