കോടികളുടെ പശുക്കടത്ത്; തൃണമൂൽ നേതാവിൻ്റെ വസതികളിൽ സിബിഐ റെയ്‌ഡ്
Cattle smuggling worth crores; CBI raids Trinamool leader's residence
കൊൽക്കത്ത: അന്തർസംസ്ഥാന പശുക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വിനയ് മിശ്രയുടെ വീടുകളിൽ സിബിഐ റെയ്‌ഡ്. കൊൽക്കത്തയിൽ റാഷ് ബെഹഹാരി അവന്യൂ അപ്പാർട്ട്‌മെൻ്റിൽ ഏഴ് മണിക്കൂറോളം തെരച്ചിൽ നടത്തിയിട്ടും മിശ്രയെ കണ്ടെത്താൻ സിബിഐ സംഘത്തിനായില്ല.
മിശ്രയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് സിബിഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അദ്ദേഹം സന്ദർശിക്കാൻ സാധ്യതയുള്ള വസതികളിലും വീടുകളിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിംഗ് നേതാവായ മിശ്ര കോടിക്കണക്കിന് രൂപയുടെ അന്തർസംസ്ഥാന കാലിക്കടത്ത് നടത്തിയെന്നാണ് സിബിഐ ആരോപിക്കുന്നത്. അദ്ദേഹം ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്ക് കാലികളെ അനധികൃതമായി കാലികളെ കടത്തുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആരോപണം.
കാലിക്കടത്ത് മാത്രമല്ല കോടികളുടെ കൽക്കരി മോഷണത്തിനും മിശ്രയ്‌ക്ക് പങ്കുണ്ടെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. ഡൽഹിയിൽ വെച്ച് അറസ്‌റ്റിലായ പ്രധാന പ്രതി മുഹമ്മദ് ഇനാമുൽ ഹഖിനെ ഡിസംബർ 11ന് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരുന്നു. ഇയാളുമായി മിശ്രയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.