Entertainment

കൊവിഡ് മൂലം തീയേറ്ററുകള്‍ വിട്ട ‘കോഴിപ്പോര്’ ആമസോൺ പ്രൈമിൽ

നവാഗതരായ ജിനോയ് ജിബിറ്റ് സംവിധാനം ചെയ്ത ‘കോഴിപ്പോര്‘ എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ ഓവര്‍സീസ് റിലീസ് ചെയ്തു. 2020 മാര്‍ച്ച് 6 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന ചിത്രം, മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നതിനിടെ കൊവിഡ് 19 മൂലം ലോക്ക് ഡൗൺ ആയതോടെ തിയേറ്ററുകള്‍ അടച്ചിട്ടതിനാല്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജെ പിക് മൂവീസിന്‍റെ ബാനറില്‍ വി ജി ജയകുമാര്‍ നിര്‍മ്മിച്ചതാണ് ചിത്രം.

Also Read: ഒരു ജനുവരി ജനലിനരികെ…പുതുവർഷത്തെ വരവേൽക്കാൻ ഡോ.ബിനീത രഞ്ജിത്തിന്‍റെ പാട്ട്

ഇന്ദ്രന്‍സ്, പൗളി വത്സന്‍, ജോളി ചിറയത്ത്, വീണ നന്ദകുമാര്‍, നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ സിനിമയിൽ അഞ്ജലി നായര്‍, പ്രവീണ്‍ ടി.ജെ, ജിബിറ്റ് ജോര്‍ജ്, ഷൈനി സാറാ, സരിന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, അസീസ് നെടുമങ്ങാട്, മേരി എരമല്ലൂര്‍, രശ്മി അനില്‍, ബിറ്റോ ഡേവിസ്, വിനീത് ഇടക്കൊച്ചി, നന്ദിനി ശ്രീ, ബേബി സമീക്ഷ, മാസ്റ്റര്‍ അര്‍ഷിത്, സന്തോഷ് തുടങ്ങി വലിയൊരു താര നിര അഭിനയിച്ചിരുന്നു.

ചിത്രത്തിന്‍റെ തിരക്കഥ ജിനോയ് ജനാര്‍ദ്ദനന്‍, ക്യാമറ രാഗേഷ് നാരായണന്‍, എഡിറ്റര്‍ അപ്പു ഭട്ടതിരി, മ്യൂസിക് & ബിജിഎം ബിജിബാല്‍, ആര്‍ട്ട് മനുജഗത്, ഗാനരചന വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, കോസ്റ്റ്യൂം അരുണ്‍ രവീന്ദ്രന്‍, ഡിഐ കളറിസ്റ്റ് മുത്തുരാജ്, ഡിസൈന്‍സ് ഷിബിന്‍ സി ബാബു, പി ആര്‍ ഓ എ. എസ്. ദിനേശ് എന്നിവരാണ്.

Also Read: എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ വിവേചനങ്ങള്‍ നേരിട്ടു; എല്ലായിടത്തും അധികാരശ്രേണിയുണ്ട്: അനാര്‍ക്കലി മരിക്കാര്‍

വൈക്കം വിജയലക്ഷ്മി, ആന്‍ ആമി, ബിജിബാല്‍, ഉദയ് നാരായണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. ആമസോണ്‍ പ്രൈമിലൂടെ ഉടന്‍ ഇന്ത്യയിലും ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.

Also Watch ;

സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും; മാർഗ്ഗനിർദേശങ്ങൾ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button