Entertainment

കൈയെത്തും ദൂരത്തിന് ശേഷം ഫഹദും ഫാസിലും; വമ്പന്മാര്‍ ഒരുമിക്കുന്ന ‘മലയന്‍ കുഞ്ഞ്’

ഫഹദ് ഫാസിലിനെ നായകനാക്കി വീണ്ടും ഫാസിലെത്തുന്നു. ഇത്തവണ നിര്‍മ്മാതാവിന്റെ റോളിലാണ് ഫാസിലെത്തുന്നത്. മലയന്‍ കുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ സജിമോന്‍ ആണ്. ഫഹദിന്റെ അരങ്ങേറ്റ ചിത്രമായ കെെയ്യെത്തും ദൂരത്ത് സംവിധാനം ചെയ്തതും നിര്‍മ്മിച്ചതും ഫാസിലായിരുന്നു. എന്നാല്‍ ആ ചിത്രം പരാജയമായിരുന്നു. പീന്നീട് ഇടവേളയെടുത്ത ശേഷമാണ് ഫഹദ് അഭിനയത്തിലേക്ക് തിരികെെ വന്നത്.

Also Read: ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്? കെെയ്യടി നേടി നടി!

പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫഹദും ഫാസിലും ഒരു സിനിമയ്ക്കായി കെെകോര്‍ക്കുന്നത്. അതും മലയന്‍ കുഞ്ഞിന്റെ സവിശേഷതയാണ്. സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. മഹേഷിന്റേയും വികെ പ്രകാശിന്റേയും അസോസിയേറ്റ് ആയിരുന്നു സജിമോന്‍. ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

സംവിധാനത്തിലും എഡിറ്റിങ്ങിലും കെെയ്യൊപ്പ് പതിപ്പിച്ച മഹേഷ് നാരായണന്‍ മലയന്‍ കുഞ്ഞിലൂടെ ഛായാഗ്രാഹകനായി മാറുകയാണ്. ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ കോസ്റ്റിയൂംസും വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.

Also Read: ആയുഷ്മാന്‍ ഖുറാനയുടെ കുടുംബത്തിലേക്ക് പുതിയ അംഗം; ആളെ പരിചയപ്പെടുത്തി താഹിറ

അതേസമയം, ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജിയുടെ ചിത്രീകരണത്തിലാണ് ഫഹദ് ഇപ്പോള്‍. ഇരുള്‍, മാലിക് എന്നിവയാണ് മറ്റ് സിനിമകള്‍. അല്‍ഫോണ്‍സ് പുത്രന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന പാട്ട് എന്ന സിനിമയിലും ഫഹദ് ഫാസില്‍ ആണ് നായകന്‍.

malayan kunju

മലയന്‍ കുഞ്ഞ്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button