കേരള രാജ്യാന്തര ചലച്ചിത്രമേള ഇക്കുറി തലസ്ഥാനത്ത് മാത്രമല്ല, നാല് ജില്ലകളിലായി നടക്കും!
തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് ഇക്കുറി ചലച്ചിത്ര മേള അരങ്ങേറുന്നത്. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനം നടത്താനാണ് വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയാണ് മേള നടക്കുന്നത്.
Also Read: ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘ഇടി മഴ കാറ്റ്’
തുടർന്ന് 17 മുതല്‍ 21 വരെ എറണാകുളത്തും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും മേള നടക്കും. മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ പാലക്കാടുമാണ് മേള നടക്കുക. തീയേറ്ററില്‍ ഒരേ സമയം ഇരുന്നൂറു പേര്‍ക്കു മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. അതാതു മേഖലകളിലായി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷന് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.