Entertainment

കിഡ്ണി ചിഹ്നത്തിൽ മത്സരിക്കാൻ കോടാലിപ്പറമ്പൻ; റിയാസ് ഖാൻ വിടുന്ന ഭാവമില്ല!

മലയാള സിനിമയിലെ മസിൽമാനായി അറിയപ്പെടുന്ന റിയാസ് ഖാൻ നായകനാകുന്ന ‘മായക്കൊട്ടാരം’ എന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വില്ലനായും സഹനടനായുമൊക്കെ നിരവധി സിനിമകളിൽ തിളങ്ങിയിട്ടുള്ളയാളാണ് റിയാസ് ഖാൻ. നന്മമരം സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രമായാണ് റിയാസ് സിനിമയിൽ എത്തുന്നത്. ക്യരക്ടര്‍ ലുക്ക് പുറത്തുവിട്ടിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

Also Read: ‘ഡിയർ സാൻ്റാ, എനിക്ക് സമ്മാനവുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു’; സാൻ്റായോട് അല്ലി, ക്യൂട്ട് ലെറ്റർ പോസ്റ്റ് ചെയ്ത് സുപ്രിയ!

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്ന സമയത്താണ് കിഡ്ണി ചിഹ്നത്തിൽ മൽസരിക്കുന്ന നൻമമരം സുരേഷ് കോടാലിപ്പറമ്പന്‍റെ പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്. ഒപ്പം രസികൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പോസ്റ്ററിലുണ്ട്. റിയാസ് ഖാൻ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.

പോസ്റ്റർ 2

‘രോഗം വന്ന അവയവങ്ങൾ എടുത്തുമാറ്റി അവിടം കംപ്യൂട്ടർ വൽക്കരിക്കും, കോടാലി കുന്നു ഗ്രാമത്തിൽ ശസ്ത്രക്രിയകൾക്കായി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങും, പടുകൂറ്റൻ എയർപോർട്ട്, കേരളത്തിലെ രണ്ടാമത്തെ സെക്രട്ടേറിയറ്റ് എന്നിവ യാഥാർഥ്യമാക്കും, എന്നെ പുകഴ്ത്തി തള്ളുന്ന കൂലിത്തൊഴിലാളികൾക്ക് പ്രത്യേക പെൻഷൻ പാക്കേജ് അനുവദിക്കുന്നതാണ്. ഹാർട്ട് വേണോ..കിഡ്നി വേണോ..കരളുവേണോ, ലൈവിൽ വരൂ..നൻമരം ഒപ്പ്’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

Also Read: ‘സൂചിയോടുള്ള തൻ്റെ പേടി ഒടുവിൽ മാറി’; ഒടുവിൽ അത് സംഭവിച്ചു; ലക്ഷ്മിയ്ക്ക് പ്രശംസാപ്രവാഹം!

പോസ്റ്റർ 1

കെ.എൻ ബൈജുവാണ് രചനയും സംവിധാനവും. ഓൺലൈൻ ചാരിറ്റി പ്രവ‍ർത്തനങ്ങളുടെ സമീപകാലത്ത് സോഷ്യൽമീഡിയയിലുള്‍പ്പെടെ സംസാര വിഷയമായ ചിലരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് മായക്കൊട്ടാരം എന്നാണ് സൂചന.

Also Watch:

കൗതുകം സൃഷ്ടിച്ച് മെമ്പർ രമേശൻ ഒൻപതാം വാർഡ്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button