Entertainment
കാളിദാസന്റെ ശകുന്തളയാകാന്‍ സമാന്ത; ഒരുക്കുന്നത് ‘രുദ്രമാദേവി’യുടെ സംവിധായകന്‍
കാളിദാസന്റെ ശകുന്തളയാകാന്‍ . കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാവുകയാണ്. ഈ ചിത്രത്തില്‍ ശകുന്തളായാവുക സമാന്തയാണ്. ഗുണശേഖര്‍ ആണ് ശാകുന്തളം വീണ്ടും സിനിമയാക്കുന്നത്. തെലുങ്ക് ഭാഷയിലൊരുങ്ങുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.
നേരത്തെ അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കിയത് ഗുണശേഖറായിരുന്നു. റാണ ദഗ്ഗുബട്ടിയെ നായകനാക്കി ഹിരണ്യകശിപു എന്നൊരു ചിത്രവും ഗുണശേഖര്‍ പ്രഖ്യാപിട്ടിട്ടുണ്ട്. എന്നാല്‍ ഈ സിനിമ മുന്നോട്ട് പോയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ വര്‍ഷം അവസാനത്തോടെയാകും ശാകുന്തളം ചിത്രീകരണം ആരംഭിക്കുക. പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും ശാകുന്തളം. മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. സമാന്ത ശകുന്തള ആകുമ്പോള്‍ ആരായിരിക്കും ദുഷ്യന്തനാവുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.