കാലം വെളിപ്പെടുത്താത്ത രഹസ്യങ്ങളില്ല! ആകാംക്ഷയേറ്റി ‘ദൃശ്യം 2’ ടീസർ
ദൃശ്യം ആദ്യഭാഗത്തിന്‍റെ ക്ലൈമാക്സിലെ രംഗത്തോടെ ആരംഭിക്കുന്ന ടീസര്‍ ചില രഹസ്യങ്ങൾ എന്നെന്നേക്കുമായി മറയ്ക്കാൻ ഉദ്ദേശിക്കുമെങ്കിലും കാലം വെളിപ്പെടുത്താത്ത രഹസ്യങ്ങളില്ല എന്നെഴുതികാണിച്ചുകൊണ്ട് ജോര്‍ജ്ജുകുട്ടി മിഴി പൂട്ടുന്നതോടെയാണ് അവസാനിക്കുന്നത്.
ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ഹിറ്റ് ചിത്രമാണ് ഏവരുടേയും പ്രതീക്ഷ. 46 ദിവസം കൊണ്ടായിരുന്നു ദൃശ്യം ടുവിന്‍റെ ചിത്രീകരണം കൊച്ചിയിലും തൊടുപുഴയിലുമായി പൂര്‍ത്തിയായത്. ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി 56 ദിവസം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും കശനമായ കൊവിഡ് നിയന്ത്രണങ്ങളോടെ പത്തു ദിവസം മുമ്പേ ചിത്രീകരണം പൂര്‍ത്തിയാക്കാനായതായി സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: കൊവിഡ് മൂലം തീയേറ്ററുകള്‍ വിട്ട ‘കോഴിപ്പോര്’ ആമസോൺ പ്രൈമിൽ
കൊവിഡ് ലോക്ക് ഡൗണിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു ദൃശ്യം 2. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളും ഷൂട്ടിംഗ് തീരുന്നതു വരെ ക്രൂവിനൊപ്പം താമസിച്ച് ആയിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ദൃശ്യം 2ൽ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മീന, ആശ ശരത്ത്, സിദ്ദിഖ്, അൻസിബ, എസ്തേർ തുടങ്ങിയ താരങ്ങളെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും പുതിയതായുണ്ട്.
Also Watch :

ഫിറ്റ്നസ്സ് ചലഞ്ചുമായി ഉണ്ണി മുകുന്ദൻ