Entertainment

കാത്തിരിക്കൂ, അണ്ണനെ തീയേറ്ററില്‍ തന്നെ കാണാം! മാസ്റ്റര്‍ കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജ്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന മാസ്റ്റര്‍. 2020ന്റെ ആദ്യ പകുതിയില്‍ തന്നെ തീയേറ്ററില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡും ലോക്ക്ഡൗണുമെല്ലാം കാരണം വെെകകയായിരുന്നു. ഇതിനിടെ ഒടിടി റിലീസായിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മാസ്റ്റര്‍ തീയേറ്ററില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതിനിടെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.

Also Read: കിംകി ഡുക്: മലയാളിയുടെ വിദേശത്ത് സ്ഥിരതാമസമാക്കിയ ബന്ധു

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് മാസ്റ്റര്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത്. നേരത്തെ വിജയ് ചിത്രം ബിഗിലും ഇവര്‍ കേരളത്തില്‍ എത്തിച്ചിരുന്നു. അടുത്ത വര്‍ഷമായിരിക്കും മാസ്റ്റര്‍ തീയേറ്ററുകളിലെത്തുക. പൊങ്കല്‍ റിലീസായി എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. കേരളത്തിലെ തീയേറ്റർ ഉടമകളും ഇതിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. തീയേറ്റർ തുറക്കുന്നതിനായി സര്‍ക്കാരിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് അവര്‍. അങ്ങനെയെങ്കില്‍ മാസ്റ്റര്‍ റിലീസിലൂടെ കേരളത്തിലെ തീയേറ്ററുകളും തുറക്കും.

കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്.

Also Read: നടി ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തി; മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം, ഞെട്ടലിൽ നിന്ന് മുക്തരാകാതെ ആരാധകർ!

കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് കാത്തിരിക്കുന്നതെന്ന് എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സ് അറിയിച്ചിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button