Entertainment

കപ്പേള തെലുങ്കിലേക്ക്; അന്ന ബെന്നിന് പകരക്കാരിയായി അനിഖ

അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു കപ്പേള. കൊവിഡ് പ്രതിസന്ധി മൂലം റിലീസിന് പിന്നാലെ തന്നെ ചിത്രം തീയേറ്ററില്‍ നിന്നും പിന്‍വലിക്കുകയുണ്ടായി. എന്നാല്‍ പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി. ഇതോടെ തീര്‍ത്തും അപ്രതീക്ഷിതമായ സ്വീകരണമായിരുന്നു കപ്പേളയ്ക്ക് ലഭിച്ചത്. കേരളത്തിന് പുറത്തും ചിത്രം വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ കപ്പേളയുടെ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്.

Also Read: ഇവൻ മാധവ്; മകന്‍റെ പേരിടൽ ചടങ്ങ് ചിത്രങ്ങളുമായി വിഷ്ണുവും ഐശ്വര്യയും

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും വിശാഖ് സെന്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ചിത്രത്തില്‍ നായികയായെത്തുക അനിഖ സുരേന്ദ്രന്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ അന്ന ബെന്‍ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഈ വേഷത്തിലൂടെ അനിഖ ബാലതാരത്തില്‍ നിന്നും നായികയായി മാറുകയാണ്.

അതേസമയം റോഷന്‍ മാത്യു അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള താരത്തെ ഇതുവരേയും കണ്ടെത്തിയിട്ടില്ല. മുഹമ്മദ് മുസ്തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു കപ്പേള. തെലുങ്കില്‍ ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നും വ്യക്തമായിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

Also Read: സ്‌മൈൽ പ്ലീസ്; സ്വന്തം ക്യാമറാമാനോടൊപ്പം കാവ്യാ മാധവൻ!

ബാലതാരമായെത്തി കെെയ്യടി നേടിയ നടിയാണ് അനിഖ. മലയാളത്തിന് പുറമെ തമിഴിലും അനിഖ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, നയന്‍താര, അജിത്ത് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ബാലതാരത്തില്‍ നിന്നും നായികയായി മാറുന്ന അനിഖയെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button