ഓസ്കാർ നോമിനേഷൻ; ‘ജല്ലിക്കട്ടി’ന് ആദരവുമായി അമുലിന്‍റെ ഡൂഡില്‍
‘ജല്ലി നല്ലത്'(Jalli Good) എന്ന തലക്കെട്ട് ഇട്ടുകൊണ്ടാണ് ഡൂഡില്‍ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. അമുൽ ഗേളും ജല്ലിക്കട്ട് നായകനായ ആന്‍റണി വര്‍ഗ്ഗീസും പോത്തും ഓസ്കാർ ട്രോഫിയുമാണ് ഡൂഡിലുള്ളത്. പ്ലേറ്റില്‍ വെണ്ണയും കൈയ്യിൽ കത്തിയുമായി നില്‍ക്കുകയാണ് അമുല്‍ ഗേൾ. കൈയ്യിൽ റോപ്പുമായി നിൽക്കുകയാണ് നായകൻ, ഇതിനിടയിൽ വെണ്ണ രുചിച്ചുനോക്കുന്നുമുണ്ട്. ഇതൊക്കെ നോക്കി നിൽക്കുകയാണ് പോത്ത്. മൂവരുടേയും കണ്ണ് ഓസ്കാർ ട്രോഫിയിലാണ്.
2021ലെ ഓസ്കറിലേക്കുള്ള ഇന്ത്യന്‍ എന്‍ട്രിയായ ജല്ലിക്കട്ട് അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് അക്കാദമി അവാര്‍ഡ്സിലുള്ളത്. ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, ശാന്തി രാമചന്ദ്രൻ തുടങ്ങി നിരവധി താരങ്ങളാണ് ജല്ലിക്കട്ടിലുള്ളത്. സിനിമ ഇതിനോടകം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുമുണ്ട്. കഥാകൃത്തായ എസ് ഹരീഷിന്‍റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍. ജയകുമാര്‍ ചേർന്നെഴുതിയ തിരക്കഥയെഴുയുടെ പിൻബലത്തിലാണ് ലിജോ ജോസ് സിനിമ ഒരുക്കിയിരിക്കുന്നത്.
Also Watch :
മന്ത്രിയുടെ അത്താഴവിരുന്ന് നിരസിച്ചതിന് വിദ്യ ബാലന്‍റെ ഷൂട്ടിങ് തടഞ്ഞു