Entertainment

‘എല്ലാം ശരിയാകും’ ഈരാറ്റുപേട്ടയിൽ; മുഖ്യാതിഥികളായി പിസി ജോർജ്ജും മാണി സി കാപ്പനും

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന “എല്ലാം ശരിയാകും ” ഈരാട്ടുപേട്ട മടാവിയില്‍ ആരംഭിച്ചു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഡോ. പോള്‍ വര്‍ഗ്ഗീസ്സ് ആദ്യ ക്ലാപ്പടിച്ചു. എംഎൽഎമാരായ മാണി സി കാപ്പന്‍, പി സി ജോര്‍ജ്ജ്, സെന്‍ട്രല്‍ പിക്ച്ചേഴ്സ് ഷാജി തുടങ്ങിയവർ മുഖ്യാതിതികളായെത്തി.

Also Read: ആശാ ശരത്തും മകള്‍ ഉത്തരയും ഒന്നിക്കുന്ന ‘ഖെദ്ദ’യുടെ ചിത്രീകരണം പൂ‍ർത്തിയായി

ആസിഫ്അലി, രജിഷ വിജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ,സംഭാഷണം ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവര്‍ ചേര്‍ന്നാണ് എഴുതുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ellam sariyakum.

തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്‍റര്‍ടെെയ്ന്‍മെന്‍റ് എന്നിവയുടെ ബാനറില്‍
തോമസ് തിരുവല്ല, ഡോ. പോൾ വർഗീസ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക്
ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

Also Read: അന്ന് ഞാൻ ഇങ്ങനെയായിരുന്നു! എന്നെ മാറ്റിയത് ടോണിയെന്ന് വിസ്മയ

എഡിറ്റര്‍ സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കല ദിലീപ് നാഥ്, മേക്കപ്പ് രഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസെെന്‍ റോസ് മേരി ലില്ലു, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഷാബില്‍, സിന്‍റോ സണ്ണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്‍റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം, വിതരണം സെന്‍ട്രല്‍ പിക്ച്ചേഴ്സ്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

Also Watch :

ഗിന്നസ് പക്രുവിന്മികച്ച നടനുള്ള പുരസ്‌കാരം

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button