‘ഇത് ബുക്ക് മൈ ഷോയുടെ പുനഃർജന്മം’; ട്രോളുകളിൽ നിറഞ്ഞ് തീയേറ്റർ തുറക്കൽ പ്രഖ്യാപനം!
സത്യത്തിൽ ഇത്ര നാളുകളായതിനാൽ തന്നെ ഫോണിൽ നിന്നും ആപ്പ് ഡിലീറ്റ് ചെയ്യാനിരിക്കുകയായിരുന്നുവെന്നും ഇനി അതുണ്ടാവില്ലല്ലോ എന്ന ആശ്വാസവും പലരും പങ്കുവെക്കുന്നു. വിജയ് നായകനാകുന്ന മാസ്റ്റർ തീയേറ്ററുകളിൽ കാണാനാകുമെന്നതിൻ്റെ സന്തോഷവും ട്രോൾ കമൻ്റുകളിൽ വ്യക്തമാണ്. അറുപതോളം ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. ഇപ്പോൾ തീയേറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമേ കാഴ്‌ചക്കാരെ അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു.
ജനുവരി അഞ്ചോടെ സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കുമെന്ന് അറിയിച്ചതോടെ കൊവിഡ് 19 മൂലം റിലീസ് പ്രതിസന്ധിയിലായിരിക്കുന്ന സിനിമകൾക്ക് ലഭിച്ചിരിക്കുന്നത് വലിയ ആശ്വാസമാണ്. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കൊവിഡ് മാർഗ നിർദേശങ്ങളും മാനദണ്ഡങ്ങളും കർശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ഷോയ്ക്ക് പകുതി ടിക്കറ്റുകൾ മാത്രം വിൽക്കാനുള്ള അനുമതിയാണ് നിലവിലുള്ളത്.
Also Read: അഹാനയും ഷൈൻ ടോം ചാക്കോയും മുഖ്യവേഷത്തിൽ; നിർമ്മാണം ദുൽഖർ സൽമാൻ: ‘അടി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ!
തീയേറ്ററുകൾ അണുവിമുക്തമാക്കി ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായും പാലിച്ചു കൊണ്ടു മാത്രമേ തീയേറ്ററുകൾ വീണ്ടും പ്രവത്തനം ആരംഭിക്കാൻ പാടുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായത് പരിഗണിച്ചാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.