Entertainment

ആ കാസ്റ്റിങ് കോൾ അവസാനിച്ചു; വ്യാജ സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് മധുവും മഞ്ജുവും

നടി മഞ്ജു വാര്യരേയും ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി മഞ്ജുവിന്‍റെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗ് കോള്‍ സംബന്ധിച്ച്‌ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യരും മധു വാര്യരും. തങ്ങളുടെ സിനിമയുടെ കാസ്റ്റിങ് കോൾ അവസാനിച്ചതാണെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Also Read: നടി ശ്രുതിക്ക് അടിയന്തര ശസ്ത്രക്രിയ; ആരോഗ്യത്തെ ആരും നിസ്സാരമായി കാണരുതെന്ന് താരം

കാസ്റ്റിങ് കോള്‍ സംബന്ധിച്ച് വ്യക്തത വരുത്താനാണിതെന്നും ചിത്രത്തിനു വേണ്ടി പ്രസിദ്ധപെടുത്തിയിരുന്ന കാസ്റ്റിംഗ് കാളില്‍ നിന്നും ഡിസംബര്‍ 15ആം തിയതി വരെ വന്ന അപേക്ഷകളില്‍ നിന്നും അര്‍ഹരായവരെ തെരെഞ്ഞെടുത്തിട്ടുണ്ടെന്നും അവര്‍ പറയുന്നു.


Also Read: ‘എപ്പടി ഇറുക്ക് സത്താർ’; വൈറലായി കാളിദാസിൻ്റെ മറുപടി, സത്താർ പറയുന്നതായി കേൾക്കാമെന്ന് ആരാധകർ!

നിലവില്‍ കാസ്റ്റിങ് കോള്‍ ഇല്ലാത്തതാണെന്നും സിനിമയുടെ പേരില്‍ എതെങ്കിലും തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവ അവഗണിക്കേണ്ടതാണെന്നും ഇരുവരും വ്യക്തമാക്കിയിരിക്കുകയാണ്. ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ ഒരുമിക്കുന്നുമുണ്ട്.

Also Watch :

ചിൽഡ്രൻസ് ഫാമിലി ചിത്രവുമായി സക്കറിയ മുഹമ്മദ്‌

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button