Entertainment

‘ആക്ഷൻ ഹീറോ’യ്ക്ക് ശേഷം എബ്രിഡ് ഷെെനും നിവിനും വീണ്ടും; മലയാളം നന്നായി അറിയുന്നവർക്ക് അവസരം

1983, ആക്ഷൻ ഹീറോ ബിജു എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിവിന്‍ പോളി – എബ്രിഡ് ഷൈൻ ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനയതാക്കാളെ തേടുന്നു. ആഷന്‍ ഹിറോ ബിജുവിന് ശേഷം നാല് വര്‍ഷങ്ങൾ കഴിഞ്ഞ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന സിനിമയാണിത്. 20–50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30–55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങള്‍ക്കുമാണ് കാസ്റ്റിങ് കോൾ എത്തിയിരിക്കുന്നത്.


Also Read: ‘ടീച്ചര്‍, ഈ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ പോലും ഞാന്‍ അര്‍ഹനല്ല’; കെകെ ശൈലജയെ വോഗ് ലീഡർ ഓഫ് ദ ഇയറായി പ്രഖ്യാപിച്ച് ദുൽഖർ

മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം. നാടകം മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് രേഖപ്പെടുത്തിയവര്‍, മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങൾ, അഭിനയിച്ചതിന്‍റെ വിഡിയോകൾ എന്നിവ ചേര്‍ത്ത് ഡിസംബർ 15ന് മുന്‍പായി അയയ്ക്കാനാണ് കാസ്റ്റിങ് കോളിൽ പറഞ്ഞിരിക്കുന്നത്.

Also Read: ‘യാതൊരു ഈഗോയുമില്ലാത്തൊരാള്‍’; ‘ആറാട്ട്’ വിശേഷങ്ങളുമായി ‘മുന്തിരിവള്ളികളി’ലെ ജൂലി

ആൺകഥാപാത്രങ്ങള്‍ക്ക് abridmoviemaleactor@gmail.com എന്ന മെയിൽ ഐഡിയിലും സ്ത്രീകഥാപാത്രങ്ങൾക്ക് abridmoviefemaleactor@gmail.com എന്ന ഐഡിയിലുമാണ് മെയില്‍ അയയ്ക്കേണ്ടത്. പോളി ജൂനിയറിന്‍രെ ബാനറിൽ നിവിന്‍ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്.വാര്‍ത്ത പ്രചരണം എ എസ് ദിനേശ് നിര്‍വ്വഹിക്കുന്നു. പൂമരം, ദി കുങ് ഫു മാസ്റ്റർ ഇവയാണ് എബ്രിഡ് ഷൈൻ ഒടുവിൽ ഒരുക്കിയ സിനിമകൾ.

Also Watch :

ഒരു പെൺകുട്ടിക്ക് വാനിലുയർന്നുപറക്കാൻ ചിറകുകൾ തുന്നുന്ന കഥ…!

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button