Entertainment

അവസാനം അതൊട്ടും പ്രതീക്ഷിച്ചില്ല ജയേട്ടാ! ‘സണ്ണി’ ടീസർ‍ ഏറ്റെടുത്ത് പ്രേക്ഷകർ‍

ഹൈലൈറ്റ്:

  • സണ്ണിയായി ജയസൂര്യയുടെ രൂപമാറ്റം
  • പ്രിയ സംവിധായകനോടൊപ്പം വീണ്ടും

ജയസൂര്യ – രഞ്ജിത്ത് ശങ്കർ ടീമിന്‍റെ ഏറ്റവും പുതിയ ചിത്രം ‘സണ്ണി’യുടെ ആദ്യ ടീസർ പുറത്തിറങ്ങി. സണ്ണി എന്ന കഥാപാത്രമായി ജയസൂര്യ എത്തുന്ന സിനിമ കൊവിഡ് കാലത്ത് ചിത്രീകരിക്കുന്ന സിനിമയാണ്. നിമിഷ നേരങ്ങൾക്കുള്ളിൽ സണ്ണിയുടെ മുഖത്ത് മിന്നിമറയുന്ന ഭാവഭേദങ്ങളുമായാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Also Read: ഇവൻ മാധവ്; മകന്‍റെ പേരിടൽ ചടങ്ങ് ചിത്രങ്ങളുമായി വിഷ്ണുവും ഐശ്വര്യയും

മുപ്പത് സെക്കൻഡുകൾ മാത്രമാണ് ടീസറുള്ളത്. ഇതിനിടയിൽ ചിരിയും ദേഷ്യവും സങ്കടവും നിസ്സഹായതയും നീരസവും പുച്ഛവുമൊക്കെ ജയസൂര്യയുടെ മുഖത്ത് വന്ന് പോകുന്നുണ്ട്. ടീസറിനൊടുവിൽ കുപ്പിയിൽ നിന്ന് ജയസൂര്യ വെള്ളം കുടിക്കുന്നതും അത് ക്യാമറയിലേക്ക് തുപ്പുന്നതായും കാണിച്ചിട്ടുണ്ട്. ഈ ലോകത്തോടു തന്നെയുള്ള ‘സണ്ണി’യുടെ പ്രതിഷേധമായാണ് അത് അനുഭവപ്പെടുന്നത്. ഇതൊട്ടും പ്രതീക്ഷിച്ചില്ല ജയേട്ടാ, ഭാവഭേദങ്ങളുടെ തമ്പുരാനാണ് താങ്കള്‍ തുടങ്ങി നിരവധി കമന്‍റുകളാണ് ടീസറിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

Also Read: സ്‌മൈൽ പ്ലീസ്; സ്വന്തം ക്യാമറാമാനോടൊപ്പം കാവ്യാ മാധവൻ!

ഛായാഗ്രാഹകന്‍ മധു നീലകണ്ഠനാണ് ക്യാമറ ഒരുക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് ദുബായിൽ നിന്ന് കൊച്ചിയിലേക്ക‌െത്തുന്ന ഒരു സംഗീതജ്ഞന്‍റെ കഥയാണ് സിനിമ. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Also Read: ജയസൂര്യയില്ലെങ്കിൽ ‘സണ്ണി’ ഇല്ല; കൊവിഡ് കാലമാണ് പ്രമേയമെന്ന് രഞ്ജിത്ത് ശങ്കര്‍

എഡിറ്റിങ് ഷമീർ മുഹമ്മദ്. സിനോയ് ജോസഫാണ് ശബ്ദലേഖനം, പുണ്യാളൻ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ സിനിമകള്‍ക്ക് ശേഷം വീണ്ടും ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒരുമിക്കുന്ന ചിത്രമാണ് സണ്ണി.

Also Watch :

ഒറ്റ ഡാൻസ് കൊണ്ട് കാമുകിയായ സംഭവംഓർത്തെടുത്ത് രജ്ഞിനി ഹരിദാസ്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button