Entertainment

‘അര്‍ച്ചന 31 നോട്ടൗട്ട്’ ഐശ്വര്യയുടെ പുതിയ ചിത്രത്തിന് പാലക്കാട് തുടക്കം

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ടൗട്ട്‘ എന്ന ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു. 30 ദിവസത്തെ ചിത്രീകരണമാണ് പാലക്കാട് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അര്‍ച്ചന 31 നോട്ടൗട്ട്’. ‘ദേവിക പ്‌ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഹ്രസ്വ ചിത്രങ്ങള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

team

Also Read: പൊന്നുമോൾക്ക് പിറന്നാളുമ്മകളുമായി സുരാജ് വെഞ്ഞാറമൂട്

അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.

team 1

Also Read: ‘മനു അങ്കിൾ’ താരവും മമ്മൂട്ടിയും, ലുക്ക് താരതമ്യം ചെയ്ത് ആരാധകർ ; ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്ത്തേണ്ടതെന്ന് സോഷ്യൽ മീഡിയ!

ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ് മുഹ്‌സിന്‍ പിഎം, സംഗീതം രജത്ത് പ്രകാശ്, മാത്തന്‍, കല രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍ സമന്ത്യക് പ്രദീപ്, സൗണ്ട് വിഷ്ണു പിസി, അരുണ്‍ എസ് മണി, പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം എഎസ് ദിനേശ് എന്നിവരാണ്.

image

ജഗമേ തന്തിരം, ബിസ്മി സ്പെഷൽ, കാണേകാണേ, കുമാരി, പൊന്നിയിൻ സെൽവൻ തുടങ്ങി നിരവധി സിനിമകളാണ് ഈ വർഷം മലയാളത്തിലും തമിഴിലുമായി ഐശ്വര്യ അഭിനയിച്ച് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Also Watch :

ഹൊറർ കുമാരി…

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button