Entertainment

അന്ന് റിലീസ് ചെയ്തിരുന്നുവെങ്കില്‍ നിര്‍മ്മാതാവ് റോഡിലിറങ്ങേണ്ടി വരുമായിരുന്നു, വെെകിയാലും കുഴപ്പമില്ല; മരക്കാറിനെ കറിച്ച് പ്രിയദര്‍ശന്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. നാളുകള്‍ക്ക് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ വലിയ ഓളം തീര്‍ത്തിരുന്നു. എന്നാല്‍ കൊവിഡും ലോക്ക്ഡൗണുമെല്ലാം മൂലം മരക്കാറിന്റെ റിലീസ് വെെകുകയാണ്. റിലീസ് മാറ്റി വെക്കേണ്ടി വന്നുവെങ്കിലും അതില്‍ വിഷമമില്ലെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്.

Also Read: നല്ലപാതിയുടെ പിറന്നാളും വിവാഹവാർഷികവും ഒന്നിച്ച്; സൈബറിടത്തിൽ ആഘോഷമാക്കി ഇന്ദ്രനും!

തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാമ് മരക്കാര്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലേയും താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ താന്‍ തൃപ്തനാണെന്നും പ്രിയദര്‍ശന്‍ പറയുന്നു. ലോക്ക്ഡൗണിന് തൊട്ട് മുമ്പായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്ന് ചിത്രം പുറത്തിറങ്ങിയിരുന്നുവെങ്കില്‍ നിര്‍മ്മാതാവ് റോഡിലിറങ്ങേണ്ടി വരുമായിരുന്നുവെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

മുംബെെ മിററിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസ് തുറന്നത്. തനിക്ക് റിലീസ് വെെകുന്നതില്‍ കുഴപ്പമില്ല. കാരണം വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. എപ്പോള്‍ റിലീസ് ആയാലും തീയേറ്ററുകളില്‍ ആളുകള്‍ എത്തുമെന്നുറപ്പാണെന്നും അദ്ദേഹം പറയുന്നു. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

Also Read: പ്രതിഫലം 20 കോടി; പ്രഭാസിന്റെ ഗോഡ്ഫാദര്‍ ആകാന്‍ മോഹന്‍ലാല്‍?

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി വര്‍ഗ്ഗീസ്, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. അതേസമയം അക്ഷയ് കുമാറിനെ നായകനാക്കി ഹിന്ദി ചിത്രം അണിയറയില്‍ തയ്യാറെടുക്കുകയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button