Entertainment

അടിമുടി ഇടിപ്പടം, പീറ്റർ ഹെയ്ൻ സംവിധാനം ചെയ്യുന്ന ‘സാം ഹോയി’ ടീസർ

ആക്‌ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ‘സാം ഹോയി‘യുടെ ടീസർ പുറത്തിറങ്ങി. ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളത്തിന്‍റെ പ്രിയപ്പെട്ട ആക്ഷൻ കൊറിയോഗ്രാഫറായ പീറ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയും മികച്ച ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണെന്നാണ് ടീസർ തരുന്ന സൂചന.

Also Read: ഇതെന്‍റെ ചെല്ലം; 25-ാം വിവാഹ വാർ‍ഷികം ആഘോഷിച്ച് പീറ്റർ ഹെയ്നും ഭാര്യയും

വിയറ്റ്‍നാമീസ് ഭാഷയിലാണ് ‘സാം ഹോയി’ ഒരുങ്ങുന്നത്. ശ്രദ്ധേയ വിയറ്റ്നാമീസ് താരങ്ങളായ ബിൻ, ആൻ തു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ എത്തുന്നത്. അടുത്ത വര്‍ഷം ജനുവരി 15ന് സിനിമയുടെ റിലീസ്.

ഒരു ബോക്സറുടെ ജീവിതവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. . തെന്നിന്ത്യിയിലെ ശ്രദ്ധേയ ആക്ഷൻ കോറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ൻ തന്‍റെ ആരാധകരെ ആവേശം കൊള്ളിക്കാനുള്ള വകയെല്ലാം സിനിമയിൽ ഒരുക്കിയിട്ടുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read: ‘ഡിപ്രെഷനിൽ നിന്നും മറികടക്കാൻ ട്രീറ്റ്മെൻ്റ് വേണ്ടിവന്നു, ആ അവസ്ഥയെ പറ്റി ഇപ്പോൾ ആലോചിക്കാൻ പോലുമാവുന്നില്ല’; സത്താറിനായി നടത്തിയ മുന്നൊരുക്കങ്ങളെ പറ്റി കാളിദാസ്!

ഇന്ത്യ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിൽ സിനിമ റിലീസ് ചെയ്യും. അഞ്ജി , റൺ , കാക കാക്ക, വരംശം , ആന്യൻ , ആതതു , ചത്രാപതി, ശിവാജി, ഗജിനി, മഗധീര, എന്തിരൻ , രാവണൻ, ഏഴാം അറിവ്, കോച്ചടൈയാൻ, പുലിമുരുകൻ തുടങ്ങിയ നിരവധി സിനിമകളിൽ സംഘട്ടന രംഗങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹം ബോളിവുഡിലും കോളിവുഡിൽ ടോളിവുഡിലും മോളിവുഡിലും സിനിമകളുടെ ഭാഗമായിട്ടുണ്ട്.
ഒടിയൻ, വിക്രം വേദ തുടങ്ങിയ സിനിമകൾ പശ്ചാത്തലസംഗീതം ഒരുക്കിയ സാം സി.എസ്. ആണ് സാം ഹോയിയുടെ സംഗീതം ഒരുക്കുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button