Entertainment
‘അങ്കമാലി ഡയറീസി’ന് ശേഷം ചെമ്പന്‍റെ കഥ; ‘ഭീമന്‍റെ വഴി’യുമായി കുഞ്ചാക്കോ ബോബൻ
തമാശ എന്ന ചിത്രമൊരുക്കിയ സംവിധായകൻ അഷ്റഫ് ഹംസ പുതിയ സിനിമ പ്രഖ്യാപിച്ചു. എന്നാണ് പേര്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകന്‍. ചെമ്പന്‍ വിനോദ് ജോസിന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പം ചെമ്പന്‍ വിനോദ് ജോസും, ചിന്നു ചാന്ദ്‌നിയും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ആഷിക് അബു, റിമാ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. കുറ്റിപ്പുറത്ത് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2019ൽ പുറത്തിറങ്ങിയ തമാശയിൽ വിനയ് ഫോര്‍ട്ടായിരുന്നു കേന്ദ്ര കഥാപാത്രമായെത്തിയിരുന്നത്. തമാശയിൽ നായികയായെത്തിയ ചിന്നു തന്നെയാണ് ഭീമന്‍റെ വഴിയിലെ നായിക.
മോഹൻകുമാര്‍ ഫാൻസ്, നായാട്ട്, നിഴൽ എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രവുമാണിത്. ഒപിഎം സിനിമാസും ചെമ്പോസ്കെെ മോഷന്‍ പിക്ച്ചേഴ്സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമയ്ക്ക് തിരക്കഥയൊരുക്കിയ ശേഷം ചെമ്പൻ വിനോദ് കഥയും തിരക്കഥയും ഒരുക്കുന്ന സിനിമ കൂടിയാണിത്.